സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിങ്ങിന് കാഞ്ഞങ്ങാടിന് രണ്ടു പുരസ്‌കാരങ്ങൾ
കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിങ്ങിന് കാഞ്ഞങ്ങാടിന് രണ്ടു പുരസ്‌കാരങ്ങൾ ലഭിച്ചു.
മികച്ച റിപ്പോർട്ടറായി കാഞ്ഞങ്ങാട് ബ്യൂറോയിലെ മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ ഇ.വി.ജയകൃഷ്ണനെയും മികച്ച ഫോട്ടോഗ്രാഫറായി ദേശാഭിമാനിയിലെ സ്റ്റാഫ് ഫോട്ടോഗ്രാഫർ സുരേന്ദ്രൻ മടിക്കൈയേയും തിരഞ്ഞെടുത്തു. കലോത്സവത്തിനെത്തിയ കൗമാരപ്രതിഭകളുടെ സ്വീകരിച്ച കാഞ്ഞങ്ങാട് അവർ മാമാങ്കം കഴിഞ്ഞ് മടങ്ങുമ്പോളുണ്ടായ വൈകാരിക നിമിഷങ്ങളെ ഇ.വി.ജയകൃഷ്ണൻ മാതൃഭൂമിയുടെ കലോത്സവ പേജിൽ ഏഴുതിയ അടരുവാൻ വയ്യ'. എന്ന റിപ്പോർട്ടിനാണ് പുരസ്‌കാരം. ജേർണലിസത്തിൽ ബിരുദാന്തര ബിരുദ ധാരിയാണ് ഇ.വി.ജയകൃഷ്ണൻ.കഴിഞ്ഞ 11 വർഷമായി കാഞ്ഞങ്ങാട്ടെ മാതൃഭൂമി റിപ്പോർട്ടറാണ്. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിനടുത്തെ പി. നാരായണൻ നമ്പ്യാരുടേയും പരേതയായ ഇ.വി.ജാനകിയമ്മയുടേയും മകനാണ്.ഭാര്യ:ദിവ്യാജയകൃഷ്ണൻ.മക്കൾ: ദേവനാരായണൻ, ഉത്രജാനകി. മികച്ച കലോത്സവ ഫോട്ടോഗ്രാഫറായി തിരഞ്ഞെടുക്കപ്പെട്ട സുരേന്ദ്രൻ മടിക്കൈ കുടുംബശ്രീ സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ്,കണ്ണൂർ സർവകലാശാല കലോത്സവ ഫോട്ടോഗ്രാഫി അവാർഡ്,ജില്ലാ കുടുംബശ്രീമിഷൻ ഫോട്ടോഗ്രാഫി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. .മടിക്കൈ കാഞ്ഞിരപ്പൊയിൽ 'കാനായി' നിവാസിൽ പരേതനായ കൊട്ടന്റേയും വെള്ളച്ചിയുടെയും മകനാണ്.ഭാര്യ: ഷീബ. മക്കൾ: ഫിദൽ എസ്. കാനായി, നിചൽ എസ്. കാനായി

No comments