Breaking News

SRCകേരള നവമ്പർ 2020 ൽ നടത്തിയ CMLD പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടി കമ്പല്ലൂർ സ്വദേശി സി .കെ രാധാകൃഷ്‌ണൻ


കമ്പല്ലൂർ : എസ്.ആർ.സി കേരള നവമ്പർ 2020 ൽ നടത്തിയ CMLD ( Certificate in Management of Learning Disabilities ) പരീക്ഷയിൽ സംസ്ഥാന തലത്തിൽ സി.കെ. രാധാകൃഷ്ണൻ ഒന്നാം റാങ്ക് നേടി. കുട്ടികളിൽ കാണുന്ന പഠന വൈകല്യങ്ങൾക്ക്  കൃത്യമായ പരിഹാരമാർഗങ്ങൾ വിശകലനം ചെയ്യുന്ന പുതിയ പഠന ശാഖയാണ്  CMLD. കേന്ദ്ര ഗവൺമെൻറിന്റെ കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 6 പഠന കേന്ദ്രങ്ങളിലായി ചുരുങ്ങിയത് 250 - പേർ പങ്കെടുത്ത കോഴ്സിന്റെ അവസാന ഭാഗമായാണ് ഈ  പരീക്ഷ നടത്തപ്പെടുന്നത്. RPwD Act 2016 പ്രകാരം പഠനവൈകല്യ മുള്ള കുട്ടികൾക്ക് ആവശ്യമായ പ്രത്യേക പരിശീലനം നൽകാൻ കഴിവുള്ള അധ്യാപകരെ നിയമിക്കേണ്ടത് ഗവൺമെൻറിന്റെ ഉത്തരവാദിത്തമാണെങ്കിലും അത്തരം യോഗ്യതകളുള്ള അധ്യാപകർ കറവായതിനാൽ താൽപര്യമുള്ള അധ്യാപകർക്ക്  അത്തരം പ്രത്യേക പരിശീലനം നൽകുന്നതിനായിട്ടാണ്  ഈ പുതിയ കോഴ്സ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.


കമ്പല്ലൂർ സ്വദേശിയും കമ്പല്ലൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനുമായിരുന്ന രാധാകൃഷ്ണൻ ഇപ്പോൾ ആലക്കോട് ആണ് താമസം.

No comments