ജില്ലാ പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചേർന്നു
കാസറഗോഡ് ജില്ലാ പഞ്ചായത്തിൻ്റെ 2021-22 വാർഷിക പദ്ധതി രൂപീകരണത്തിനായുള്ള വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ഡി.പി.സി.ഹാളിൽ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ സ്വാഗതം പറഞ്ഞു.വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഗീത കൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി.
ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഡോ: സി.തമ്പാൻ, സെക്രട്ടറി പി.നന്ദകുമാർ,സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, നിർവഹണ ഉദ്യോഗസ്ഥർ,
ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ മേഖലകളിൽ നിന്ന് വർക്കിങ് ഗ്രൂപ്പുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

No comments