കേരളാ മോട്ടോർ വാഹന വകുപ്പ് വെള്ളരിക്കുണ്ട്, കേരളാ ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ, 79സോൺ സംയുക്ത ആഭിമുഖ്യത്തിൽ രാജപുരം മുതൽ ഇരിയ വരെ റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ച് ശ്രമദാനം നടത്തി
രാജപുരം: റോഡ് സുരക്ഷാ വരാചരണത്തിൻ്റെ ഭാഗമായി കേരളാ മോട്ടോർ വാഹന വകുപ്പ് വെള്ളരിക്കുണ്ട്,കേരളാ ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ,79 സോൺ സംയുക്ത ആഭിമുഖ്യത്തിൽ രാജപുരം മുതൽ ഇരിയ വരെ റോഡരികിലെ കാടുകൾ വെട്ടിത്തെളിച്ച് സൂചനാ ബോർഡുകൾ വൃത്തിയാക്കി ശ്രമദാനം നടത്തി.
വെള്ളരിക്കുണ്ട് എം.വി.ഐ എം.വിജയൻ ഉദ്ഘാടനം ചെയ്തു.
79 സോൺ സെക്രട്ടറി ഉമേഷ് കള്ളാർ സ്വാഗതം പറഞ്ഞു.
ചന്ദ്രകുമാർ(എഎംവി ഐ വെള്ളരിക്കുണ്ട്) ദിനേശൻ (എഎംവി ഐ വെള്ളരിക്കുണ്ട്)വിനു തായന്നുർ(ജില്ലാ വൈ. പ്രസിഡണ്ട്)ബഷീർ(79 സോൺ പ്രസിഡണ്ട്)വിജു,ജയരാജ്, മനോജ് തുടങ്ങിയവർ നേതൃത്വം നൽകി

No comments