Breaking News

കൊന്നക്കാട് മൈക്കയത്ത്‌ പിതാവിന്റെ വെട്ടേറ്റ് രണ്ടു കുട്ടികൾക്ക് പരിക്ക്


വെള്ളരിക്കുണ്ട് : കൊന്നക്കട് മൈക്കയത്തു പിതാവിന്റെ വെട്ടേറ്റ് രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. 

വള്ളിക്കടവ് സെന്റ് സാവിയോ സ്കൂൾ വിദ്യാർത്ഥികളായ സഹോദരങ്ങൾക്കാണ് പിതാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. മാനസിക വിഭ്രാന്തിയിൽ പിതാവ് കത്തി കൊണ്ട് വെട്ടിയതായാണ് വിവരം.

പരിക്കേറ്റ കുട്ടികളെ ആശു പത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

വെള്ളരിക്കുണ്ട് ഇൻസ്പക്ടറുടെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തെത്തി. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.

No comments