Breaking News

കേരള മഹിളാ സമഖ്യ സൊസൈറ്റി ജനപ്രതിനിധികൾക്കായി പരപ്പയിൽ ഏകദിന ശിൽപ്പശാല നടത്തി


പരപ്പ: കേരള മഹിളാ സമഖ്യാ സൊസൈറ്റി ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്കായി ഏകദിന ശിൽപ്പശാല നടത്തി. പരപ്പ ബ്ലോക്കിലേയും ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലേയും ജനപ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി അധ്യക്ഷനായി. മഹിളാ സമഖ്യാ സൊസൈറ്റി അസോ. ഡയറക്ടർ എൽ.രമാദേവി ചടങ്ങിൽ സ്വാഗതം പറഞ്ഞു. ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാധാമണി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പത്മാവതി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

തുടർന്ന് പട്ടികവർഗ വികസന പദ്ധതി, വനിതാ ഘടകപദ്ധതി എന്നിവയുടെ ധനവിനിയോഗം, പദ്ധതി തയ്യാറാക്കൽ എന്നീ വിഷയത്തെക്കുറിച്ച് കില ഫാക്കൽറ്റി എച്ച്.കൃഷ്ണൻ  ക്ലാസെടുത്തു. മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ കോഡിനേറ്റർ അസീറ.പി ചടങ്ങിൽ നന്ദി പറഞ്ഞു.

No comments