Breaking News

വെറും കൈയോടെ ചെന്നാൽ മഹാരാഷ്ട്രയിലേക്ക് കയറ്റില്ല; കേരളത്തിൽ നിന്നാണെങ്കിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം




മുംബൈ: മഹാരാഷ്ട്രയിലേക്ക് നിങ്ങൾക്ക് പോകാൻ പദ്ധതിയുണ്ടെങ്കിൽ ഇനി വെറും കൈയോടെ ചെന്നു കയറാൻ പറ്റില്ല. കേരളത്തിൽ നിന്ന് മഹാരാഷ്ട്രയിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് മഹാരാഷ്ട്ര ഇത്തരമൊരു നിലപാട് എടുത്തത്.

ആർ ടി - പി സി ആർ പരിശോധനാഫലമാണ് വിമാന യാത്രക്കാർക്ക് വേണ്ടത്. മഹാരാഷ്ട്രയിലേക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. നെഗറ്റീവ് ഫലമുള്ളവർക്ക് യാത്ര ചെയ്യാം. മഹാരാഷ്ട്രയിൽ എത്തുന്നവരെ വിമാനത്താവളങ്ങളിൽ ആർ ടി - പി സി ആർ പരിശോധനയ്ക്ക് വിധേയമാക്കും. അതിന്റെ ചെലവ് യാത്രക്കാരൻ വഹിക്കണം.


ട്രയിനിൽ യാത്ര ചെയ്യുന്നവർ മഹാരാഷ്ട്രയിലേക്ക് പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ടാണ് കൈയിൽ കരുതേണ്ടത്. കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയവർക്ക് യാത്ര ചെയ്യാവുന്നതാണ്. എന്നാൽ, പരിശോധന നടത്താതെ ആരെങ്കിലും എത്തിയാൽ അവരെ അതത് റെയിൽവേ സ്റ്റേഷനുകളിൽ സ്ക്രിനിങ്ങിന് വിധേയമാക്കും. ഇതിൽ ആരെങ്കിലും ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ അവർക്ക് ആന്റിജൻ പരിശോധന നടത്തും. ഫലം പോസിറ്റീവ് ആണെങ്കിൽ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. എന്നാൽ, ചികിത്സാ ചെലവ് സ്വയം വഹിക്കണം.

No comments