ഇന്ധന വില വർദ്ധനവിനെതിരെ മടിക്കൈയിൽ പാള വലിച്ച് പ്രതിഷേധം
കാഞ്ഞങ്ങാട്: എസ് എഫ് ഐ അമ്പലത്തുകര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ വില വർധനവിനെതിരെ പാള വലിച്ചു പ്രതിഷേധം സംഘടിപ്പിച്ചു.
സി പി എം അമ്പലത്തുകര ലോക്കൽ സെക്രട്ടറി കെ നാരായണൻ ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റിയംഗം കെ കെ കൃഷ്ണൻ ,എസ് എഫ് ഐ നീലേശ്വരം ഏരിയ വൈസ് പ്രസിഡന്റ്ഷാരുൺ മടിക്കെ, ഏരിയ ജോയിന്റ് സെക്രട്ടറി വിജേഷ് മടിക്കൈ എന്നിവർ സംസാരിച്ചു.
പരിപാടിയിൽ ആതിര സ്വാഗതവും അൽന ആദ്യക്ഷതയും വഹിച്ചു.

No comments