Breaking News

പരപ്പയില്‍ വൈദ്യുതി വകുപ്പ് ആരംഭിച്ച കെഎസ്ഇബി സബ്‌സെന്റര്‍ യാഥാർത്ഥ്യമായി മലയോര മേഖലയിലെ വൈദ്യുത പ്രസരണ പ്രതിസന്ധികൾക്ക് പരിഹാരമാകും

പരപ്പ: പരപ്പയില്‍ വൈദ്യുതി വകുപ്പ് ആരംഭിച്ച കെ എസ് ഇ ബി സബ്‌സെന്റര്‍ റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നമ്മുടെ ജില്ലയിൽ സംബന്ധിച്ചെടുത്തോളം നിരവധി മാറ്റങ്ങളാണ് വൈദ്യുത മേഖലയിൽ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു   കരിന്തളം- ഉടുപ്പി ലൈൻ കൂടി യാഥാർത്ഥ്യമാകുമ്പോൾ നിലവിലുള്ള  പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ഇന്ന് ജീവനക്കാരുടെയും നിശ്ചയദാർഢ്യത്തോടെ ഉള്ള പ്രവർത്തനങ്ങളും പൊതു ജനങ്ങളുടെ സഹകരണവും വൈദ്യുത വകുപ്പിനെ വലിയ മുന്നേറ്റം അതിലേക്കാണ് നയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  ഇന്ന് അക്ഷരാർത്ഥത്തിൽ കേരളത്തിൽ സമ്പൂർണ വൈദ്യുതീകരണം നടന്നു കഴിഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ലോഡ് ഷെഡിങ് ഇല്ലായിരുന്നു എന്നും മന്ത്രി പറഞ്ഞു 


രാജപുരം സെക്ഷന് കീഴിൽ പരപ്പ ടൗണിൽ ആരംഭിച്ച കെ എസ് ഇ ബി സബ് സെൻ്റർ പ്രവർത്തനക്ഷമമാകുന്നതോടെ ഈ മേഖലയിലെ വൈദ്യുത പ്രസരണത്തിലെ പ്രശ്നങ്ങൾക്കും ഒരു പരിധിവരെ പരിഹാരമാകും. 150 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള രാജപുരം സബ് സെക്ഷൻ പരിധിയിൽ  വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ദൂരപരിധിയും ജീവനക്കാരുടെ എണ്ണവും  പ്രതികൂലമാകാറുണ്ട്. ഇവയ്ക്കുള്ള പ്രതിവിധിയായാണ്  പരപ്പയിൽ സബ് സെന്റർ ആരംഭിച്ചത്. ഈ സർവീസ് സെന്റർ പരിധിയിൽ  കിനാനൂർ-കരിന്തളം കോടോം-ബേളൂർ ബളാൽ എന്നീ  പഞ്ചായത്തുകളിലെ ആറായിരത്തോളം ഗുണഭോക്താക്കൾ ഉൾപ്പെടും. ഒരു ഓവർസിയർ രണ്ട് ലൈൻമാൻമാർ ഒരു വർക്കർ എന്നിവരുടെ  സബ്സെന്ററിൽ സേവനം ഉണ്ടാകും. ഇതുവഴി  ഗുണഭോക്താക്കളുടെ പ്രശ്നങ്ങൾ അതിവേഗത്തിൽ പരിഹരിക്കാനാകും.


ചടങ്ങില്‍ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി,  മുന്‍ എം പി പി കരുണാകരന്‍ എന്നിവര്‍ മുഖ്യാതിഥിയായി.ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശകുന്തള, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി വി ചന്ദ്രന്‍, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സി എച്ച് അബ്ദുള്‍ നാസർ, കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ രമ്യ ഹരീഷ്,  കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് വി ബാലകൃഷ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം ആര്‍ രാജു, കെ പി ബാലകൃഷ്ണന്‍, കെ ഭാസ്‌കരന്‍ അടിയോടി, സി എം ഇബ്രാഹിം, കെ പ്രമോദ്,  രാഘവന്‍ കൂലേരി, കെ ശശിധരന്‍, വർഗീസ് അബ്രഹാം, ബിനോയ് വർഗീസ്,  വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് വിജയൻ കോട്ടയ്ക്കൽ  എന്നിവര്‍ ആശംസയറിയിച്ചു.

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി സന്തോഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി സുരേന്ദ്ര സ്വാഗതവും രാജപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഡി സ്റ്റീഫന്‍ നന്ദിയും പറഞ്ഞു.

No comments