മടിയന്‍ കൂലോം ക്ഷേത്ര തിരുമുറ്റ സമര്‍പ്പണം 28ന്
തിരുമുറ്റം അണിഞ്ഞൊരുങ്ങി.ചെങ്കല്ല് പാകിയ മടിയന്‍ കൂലോം ക്ഷേത്ര തിരുമുറ്റ സമര്‍പ്പണം 28ന് പകല്‍ 11 മുതല്‍ 2-30 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടക്കും .25 ലക്ഷം രൂപ ചെലവില്ലാണ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ക്ഷേത്ര തിരുമുറ്റം ചിത്രപ്പണികളോടെ പരമ്പരാഗത രീതിയില്‍ ചെങ്കല്ല് പാകി മനോഹരമാക്കിയിരിക്കുന്നത് .ആറ് ദീപക്കാലുകള്‍ ,ബാലാമക്കല്ല് ഉള്‍പ്പെടെയാണ് കല്ലുപാകല്‍ പൂര്‍ത്തീകരിച്ചത് . മടിയന്‍' അടോട്ട് ,വെള്ളിക്കോത്ത്, മാണിക്കോത്ത് ,കൊളവയല്‍ ,വേലാശ്വരം ,മടിയന്‍ പാലക്കി , തുടങ്ങി ആലപ്പുഴയില്‍ നിന്നു വരെയുള്ള മടിയന്‍ കൂലോം ക്ഷേത്ര വിശ്വാസികളുടെ പ്രവാസി കൂട്ടായ്മയുടെ നേതൃത്വമാണ് ക്ഷേത്ര മുറ്റം മനോഹരമാക്കാന്‍ മുന്നിട്ടിറങ്ങിയത് .മുപ്പത് പേരടങ്ങുന്ന ഒരു വലിയ സംഘം വിശ്വാസികളുടെ കൂട്ടായ്മയാണിത് .പതിനാല് വര്‍ഷം മുമ്പ് സമിതിയുണ്ടായിരുന്നു .ഗള്‍ഫിലെ വിശ്വാസികള്‍ക്ക് കത്തെഴുതിയും വലിയൊരു നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. വിട്ടുപോയവര്‍, പ്രവാസ ജീവിതം നിര്‍ത്തി നാട്ടിലെത്തിയവര്‍ ഉള്‍പ്പെടെയുള്ളവരുടെ ആത്മാര്‍ത്ഥമായ പരിശ്രമമാണ് തിരുമുറ്റം ചെങ്കല്ലു പാകല്‍ പ്രവര്‍ത്തി സാര്‍ത്ഥകമാക്കിയത്.കുഞ്ഞമ്പു പുതിയ വീട് ഗംഗന്‍ പാലക്കി ,സുന്ദരന്‍ അറയില്‍ വളപ്പ് ,ഉണ്ണി അടാട്ട് ,സരേഷ് മാണിക്കോത്ത്,വിനു തെക്ക് വീട്,നാരായണന്‍ കൊളവയല്‍,.ഇവര്‍ക്കൊപ്പം ആലപ്പുഴയില്‍ പ്രവാസി സുഹൃത്തുക്കളും പ്രവര്‍ത്തന സജ്ജരായിരുന്നു. പാട്ടുല്‍സവത്തിന് സമര്‍പ്പണം നടത്താനായിരുന്നു തീരുമാനമെങ്കിലും കോവിഡ് ബാധ നാടിനെ നടുക്കിയപ്പോള്‍ പ്രവര്‍ത്തികള്‍ നീണ്ടുപോയി ,ദേവസ്വം ബോര്‍ഡ്, ട്രസ്റ്റി ബോര്‍ഡ് അനുവാദത്തോടെയായിരുന്നു തിരുമുറ്റം ചെങ്കല്ല് പാകല്‍ പ്രവര്‍ത്തികളുടെ നിര്‍മാണം തുടങ്ങിയത്. ചടങ്ങില്‍ അള്ളടദേശത്തെ മുഴുവന്‍ കഴകം പ്രതിനിധികളും പങ്കെടുക്കും. തികച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സമര്‍പ്പണ ചടങ്ങ് നടക്കുക.

No comments