Breaking News

പയ്യന്നൂരിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന കമിതാക്കൾ മരിച്ചു




കണ്ണൂർ: പയ്യന്നൂരില്‍ വാടക ക്വാട്ടേഴ്‌സില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കമിതാക്കൾ മരിച്ചു.

പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ വി.കെ ശിവപ്രസാദ് ( 28 ) ഏഴിലോട് പുറച്ചേരിയിലെ ആര്യ ( 21) എന്നിവരാണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ പത്തൊമ്പതിന് വൈകീട്ടായിരുന്നു ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സാരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു ഇരുവരും. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ആയിരുന്നു മരണം

No comments