ആ വാക്ക് വെറും വാക്കായില്ല.. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി വാക്ക് പാലിച്ചു. മയ്യങ്ങാനം വിസിബി കം ട്രാക്ടർ വേ യാഥാർത്ഥ്യമാകുന്നു
കോളംകുളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ് എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടിയ ശ്രീമതി പി. ജ്യോതിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിലിടയിലാണ് മയ്യങ്ങാനം -ചേമ്പേന റോഡ് ഗതാഗതയോഗ്യമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രദേശത്തെ ഒരു കുടുംബം വാചാലമായത്. അതിന് മറുപടിയായി എം.ലക്ഷ്മി പറഞ്ഞ വാക്കുകൾ ഇതാണ് ''ഈ വാർഡ് എൽഡിഎഫ് ജയിച്ചാലും തോറ്റാലും ഈ വഴി ഞാൻ കൊണ്ടുവരും. എന്തെന്നാൽ ഈ പ്രദേശത്തിന് രണ്ട് ബ്ലോക്ക് മെമ്പറെ കിട്ടും ഞാനും പി.വി ചന്ദ്രേട്ടനും, ഞങ്ങൾ ഇതെത്തിക്കും" ഇലക്ഷന് ശേഷം ലക്ഷ്മി ബ്ലോക്ക് പ്രസിഡന്റാവുകയും ചെയ്തു. ഇതോടെ കാസർകോഡ് പാക്കേജിൽ ഉൾപ്പെടുത്തി മയ്യങ്ങാനത്ത് വി.സി.ബി കം ട്രാക്ടർ വേ അനുവദിക്കുകയും ചെയ്തു. കാസറഗോഡ് പാക്കേജ് സ്പെഷൽ ഓഫീസർ സ്ഥലം സന്ദർശിച്ചു. പി.വി ചന്ദ്രൻ ചെയർമാനും എംപി സുരേഷ് കുമാർ കൺവീനറായും പ്രദേശത്ത് സംഘാടക സമിതി രൂപീകരിച്ചു.

No comments