Breaking News

ബളാൽ കനകപ്പള്ളിത്തട്ട് ഗവ.എൽപി സ്കൂൾ പുനരുദ്ധാരണത്തിലെ ക്രമക്കേട്; വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി

വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമ പഞ്ചായത്ത് പദ്ധതിയായ കനകപള്ളി തട്ടിൽ, ഗവ.എൽ പി സ്കൂളിൻ്റെ കെട്ടിടം പുനരുദ്ധാരണം നടത്തിയതിലെ ക്രമക്കേട് സംബന്ധിച്ചും പദ്ധതി പ്രകാരമുള്ള ചുറ്റുമതിൽ നിർമ്മാണം നടത്താത്തതു സംബന്ധിച്ചും ഉള്ള പരാതിയിൽ കാസറഗോഡ് വിജിലൻസ് ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. കെട്ടിട പുനരുദ്ധാരണ പ്രവർത്തിയുമായി ബന്ധപ്പെട്ട് കണ്ടെത്തിയ ക്രമക്കേട് സംബന്ധിച്ച് വിജിലൻസ് ഡയരക്ടർക്ക് റിപ്പോർട്ട് സമപ്പിച്ച് അനന്തര നടപടി  കൈകൊള്ളുമെന്ന് വിജിലൻസ് അറിയിച്ചു. പരിശോധനയിൽ നീലേശ്വരം കെട്ടിട വിഭാഗം അസിസ്റ്റൻറ് എൻജിനീയർ ബിജു എസ്. ഐ. രമേശൻ വിജിലൻസ് ഉദ്യോഗസ്ഥരായ രാജീവൻ, കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

No comments