പത്താംക്ലാസ്സുകാര്‍ക്ക് കേന്ദ്ര സര്‍വീസില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫാകാം
പ്രായം:2021 ജനുവരി 1-ന് 18-25 (1996 ജനുവരി 2-നും 2003 ജനുവരി 1-നും ഇടയിൽ ജനിച്ചവരാവണം)/18-27 (1994 ജനുവരി 2-നും 2003 ജനുവരി 1-നും ഇടയിൽ ജനിച്ചവരാവണം).
വയസ്സിളവ്:എസ്.സി., എസ്.ടി.ക്കാർക്ക് 5 വർഷവും ഒ.ബി.സി.ക്കാർക്ക് 3 വർഷവും അംഗപരിമിതർക്ക് ചുരുങ്ങിയത് 10 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് അനുവദിക്കും. വിമുക്തഭടർക്ക് സർവീസ് കാലയളവിനുപുറമേ മൂന്നുവർഷം ഇളവ് ലഭിക്കും. വിധവകൾ, വിവാഹമോചിതരായി പുനർവിവാഹംചെയ്തിട്ടില്ലാത്ത വനിതകൾ എന്നിവർക്ക് 35 വയസ്സാണ് ഉയർന്ന പ്രായപരിധി. ഇതേ വിഭാഗത്തിൽ ഉൾപ്പെടുന്ന എസ്.സി., എസ്.ടി.ക്കാർക്ക് 40 വയസ്സുവരെ അപേക്ഷിക്കാം.
യോഗ്യത:എസ്.എസ്.എൽ.സി./തത്തുല്യം.
പരീക്ഷ:രണ്ടുഘട്ടങ്ങളിലായുള്ള പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം കംപ്യൂട്ടർ അധിഷ്ഠിതവും രണ്ടാംഘട്ടം വിവരണാത്മകവുമായിരിക്കും. ആദ്യഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2021 ജൂലായ് 1 മുതൽ 20 വരെ നടക്കും. മൾട്ടിപ്പിൾ ചോയ്സോടുകൂടിയ ഒബ്ജെക്ടീവ് രീതിയിലുള്ളവയായിരിക്കും ചോദ്യങ്ങൾ. 0.25 എന്ന രീതിയിൽ നെഗറ്റീവ് മാർക്കുണ്ടാവും.
ഒന്നാംഘട്ട പരീക്ഷ ജയിക്കുന്നവരെയാണ് നവംബർ 21-ന് നടക്കുന്ന രണ്ടാംഘട്ട വിവരണാത്മകപരീക്ഷയിൽ പങ്കെടുപ്പിക്കുക. മലയാളം ഉൾപ്പെടെയുള്ള പ്രാദേശികഭാഷയിലോ ഇംഗ്ലീഷിലോ ഷോർട്ട് എസ്സേ/ലെറ്റർ എന്നിവ എഴുതാനുള്ളതായിരിക്കും ഈ പരീക്ഷ. 50 മാർക്കിനുള്ള പരീക്ഷ അരമണിക്കൂർ ദൈർഘ്യമുള്ളതാവും. രണ്ടാംഘട്ട പരീക്ഷ യോഗ്യതാനിർണയ പരീക്ഷ മാത്രമാണ്. ഈ പരീക്ഷയ്ക്ക് ജനറൽ വിഭാഗക്കാർ ചുരുങ്ങിയത് 40 ശതമാനവും സംവരണവിഭാഗക്കാർ 35 ശതമാനവും മാർക്ക് നേടിയിരിക്കണം.
കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളും ബ്രാക്കറ്റിൽ കോഡും: Ernakulam (9213), Kannur (9202), Kollam (9210), Kottayam (9205), Kozhikode (9206), Thrissur (9212), Thiruvananthapuram (9211).
അപേക്ഷാ ഫീസ്:100 രൂപ. ഓൺലൈനായോ എസ്.ബി.ഐ. ചെലാൻ ഉപയോഗിച്ച് എസ്.ബി.ഐ. ശാഖകളിൽ നേരിട്ടോ ഫീസടയ്ക്കാം. ചെലാൻ വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈനായി മാർച്ച് 23 വരെയും ചെലാനുപയോഗിച്ച് മാർച്ച് 29 വരെയും ഫീസടയ്ക്കാം.
ഫീസിളവ്:വനിതകൾ, എസ്.സി., എസ്.ടി., അംഗപരിമിതർ, വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.
അപേക്ഷ: www.ssc.nic.inഎന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 21.

No comments