Breaking News

മലയോരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസുകൾ പുന:രാരംഭിക്കമെന്നാവശ്യം; സിപിഐ(എം) പരപ്പ ലോക്കൽ കമ്മറ്റി നിവേദനം നൽകി


പരപ്പ: കോവിഡ് - 19 മഹാമാരിയെ തുടർന്ന് മലയോരത്തേക്ക് ഓടിക്കൊണ്ടിരുന്ന നിർത്തിവെച്ച കെ എസ് ആർ ടി സി ബസ് ഗതാഗതം പുനരാരംഭിക്കണമെന്ന് സി.പി.ഐ (എം) പരപ്പ ലോക്കൽ കമ്മറ്റി അധികൃതരോടാവശ്യപ്പെട്ടു.കെ.എസ്.ആർ.ടി സി.കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് രാത്രി 7 മണിക്ക് പുറപ്പെട്ട് ഒടയംചാൽ, പരപ്പ, വെള്ളരിക്കുണ്ട് വഴി കൊന്നക്കാട് എത്തിച്ചേരുന്ന ബസ്സാണ് കോവിഡ് മഹാമാരിയെ തുടർന്ന് ഓട്ടം നിർത്തിയത്. 6 മണിക്ക് ശേഷം കാഞ്ഞങ്ങാട് നിന്ന് മറ്റ് ബസ്സുകൾ ഇല്ലാത്തതിനാൽ മലയോര പ്രദേശത്തേയ്ക്കുള്ള നിരവധി സ്ഥിര യാത്രക്കാരാണ് കടുത്ത യാത്രാദുരിതം നേരിടുന്നത്. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പരപ്പ ലോക്കൽ സെക്രട്ടറി എ.ആർ.രാജു കെ.എസ്.ആർ.ടി.സി.കാഞ്ഞങ്ങാട് അസിസ്റ്റൻ്റ് ട്രാൻസ്പോർട്ട് ഓഫീസർക്ക് നിവേദനം നല്കിയത്.

No comments