കുട്ടികൾ പട്ടം പറത്തിക്കൊണ്ട് ബി.ആർ.സി ഹോസ്ദുർഗിൻ്റെ 'നാട്ടരങ്ങ്' പഞ്ചദിന ക്യാമ്പിന് കടിഞ്ഞിമൂലയിൽ സമാപനം
നീലേശ്വരം: സമഗ്ര ശിക്ഷ കേരള ഹോസ്ദുർഗ് ബി ആർ സി യുടെ ആഭിമുഖ്യത്തിൽ നീലേശ്വരം കടിഞ്ഞിമൂല വി.ജി.എം.എൽ.പി.സ്കൂളിൽ നടന്നു വന്ന നാട്ടരങ്ങ് സഹ പഠന പഞ്ചദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം കാഞ്ഞങ്ങാട് നഗരസഭ ചെയർപേർസ് സൻ സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നീലേശ്വരം നഗരസഭ വൈ: വൈസ് ചെയർമാൻ മുഹമ്മദ് റാഫി സർട്ടിഫിക്കറ്റ് വിതരണം നടത്തി . ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ രവീന്ദ്രൻ മാഷ് ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു. കൗൺസിലർമാരായ വിനു നിലാവ്, ശശികുമാർ കെവി അനർവർ സാദിക്, ബി.പി.സി ഉണ്ണി രാജൻ പി.വി . പ്രവീൺ കുമാർ , സ്കൂൾ ഹെഡ്മിസ്ട്രസ് നിർമ്മല ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ട്രെയിനർ വിജയലക്ഷ്മി ടീച്ചർ സ്വാഗതവും രാജഗോപാലൻ പി നന്ദി പറഞ്ഞു.പി.ടി.എ പ്രസിഡണ്ട് ശ്രീ വിനു ഈയ്യക്കാട് അദ്ധ്യക്ഷത വഹിച്ചു. അഞ്ച് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ തിയേറ്റർ ഗെയിമുകൾ, സിനിമാ സംവാദം, ഫോട്ടോഗ്രാഫി ക്ലാസുകൾ മാസ്ക് നിർമ്മാണ പരിശീലനം, സാനിറ്റൈസർ നിർമ്മാണ പരിശീലനം, അമ്പെയ്ത്ത് മത്സരം, വിശിഷ്ട വ്യക്തികളുമായുള്ള അഭിമുഖം, ചിത്രകലാ പരിശീലനം, ക്ലേ മോഡൽ നിർമ്മാണ പരിശീലനം നാടൻകളികൾ തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ നടന്നു സമാപന ദിവസം ക്യാമ്പ് അംഗങ്ങൾ പ്രകൃതി പഠനത്തിനായി ബോട്ട് യാത്ര നടത്തി, മാമുനി വിജയൻ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും പട്ടം നിർമ്മിച്ച് അത് പറത്തി കൊണ്ട് ക്യാമ്പിന്റെ സമാപനം കുറിച്ചു.

No comments