Breaking News

പരപ്പയിൽ കമ്മ്യൂണിറ്റി ഇവന്റ് 'നിറക്കൂട്ട്' മെഡിക്കൽ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു


പരപ്പ : കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന പാൻടെക് എഫ്. എസ്. ഡബ്ല്യൂ സുരക്ഷ പ്രോജക്റ്റ്, കമ്മ്യൂണിറ്റി കൂട്ടായ്മയായ സഭ എന്നിവയുടെ നേതൃത്വത്തിൽ  കമ്മ്യൂണിറ്റി ഇവന്റ് "നിറക്കൂട്ട്" മെഡിക്കൽ ക്യാമ്പ്‌ എന്നിവ പരപ്പ പട്ട്ളത്ത്‌ സംഘടിപ്പിച്ചു. യോഗത്തിൽ അമ്പിളി സ്വാഗതം പറഞ്ഞു. പ്രോജക്റ്റ്‌ മാനേജർ സാമൂവൽ വിൻസെന്റ് അധ്യക്ഷത വഹിച്ചു. കിനാന്നൂർ കരിന്തളം ഗ്രാമ പഞ്ചായത് ഏഴാം വാർഡ് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്‌ദുൾ നാസർ ഉദ്ഘാടനം ചെയ്തു. മലവേട്ടുവ മഹാസഭ ജില്ലാ പ്രസിഡണ്ട്‌ ഭാസ്കരൻ, ശാന്ത  ടി എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. സുരക്ഷ പ്രൊജക്റ്റ്‌ കൗൺസിലർ സ്വതികൃഷ്ണ നന്ദി പറഞ്ഞു. തുടർന്ന് കമ്മ്യൂണിറ്റി അംഗങ്ങളുടെ വിവിധ പരിപാടികൾ അരങ്ങേറി.

No comments