Breaking News

പണി തുടങ്ങിയിട്ട് 2 വർഷം.. പൊടി തിന്ന് മടുത്ത് നാട്ടുകാർ.. കരാറുകാരൻ്റെ അനാസ്ഥയ്ക്കെതിരെ കിളിയളം-ബാനം-കമ്മാടം റോഡ് ഉപരോധിക്കാനൊരുങ്ങി നാട്ടുകാർ


പരപ്പ: 28 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി രണ്ട് വർഷം മുമ്പ് പ്രവർത്തി ആരംഭിച്ച കിളിയളം- വരഞ്ഞൂർ-കമ്മാടം റോഡ് ഇതുവരെ പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ഫെബ്രു.10ന്  റോഡ് ഉപരോധിക്കാൻ തീരുമാനിച്ചത്. മൊത്തം പത്ത് കിലോമീറ്ററോളം ടാറിംഗ് പ്രവർത്തി നടത്തേണ്ടിടത്ത് 6 കിലോമീറ്റർ മാത്രമാണ് 2 വർഷം കൊണ്ട് പൂർത്തീകരിച്ചത് നാല് കിലോമീറ്ററോളം റോഡ് മുഴുവൻ കിളച്ചിട്ട അവസ്ഥയിലാണുള്ളത് ഇത് മൂലം പരിസരവാസികൾ പൊടി തിന്ന് മടുത്തിരിക്കുകയാണ്. റോഡ് പ്രവൃത്തിയുടെ മെല്ലെപ്പോക്കിനെതിരെയാണ് രാഷ്ട്രീയ കക്ഷിഭേദമന്യേ നാട്ടുകാർ സംഘടിച്ച് റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങുന്നത്. റോഡ് ആരംഭിക്കുന്ന കമ്മാടത്ത് ഫെബ്രുവരി 10ന് രാവിലെ 10 മണി മുതൽ ഉപരോധം തുടങ്ങും.

No comments