പരപ്പയിൽ പാർട്ടി അനുഭാവിക്ക് സർക്കാർ ഭൂമി നൽകിയതിൽ വൻ ക്രമക്കേടെന്ന് കോൺഗ്രസ് യൂത്ത് കോൺഗ്രസ് 25ന് പരപ്പ വില്ലേജ് ഓഫീസ് ഉപരോധിക്കും
പരപ്പ: പരപ്പയിൽ പാർട്ടി അനുഭാവിക്ക് ഹോട്ടൽ നടത്താൻ സർക്കാർ ഭൂമി അനുവദിച്ചു നൽകിയതിൽ ക്രമക്കേടെന്ന് മണ്ഡലം കോൺഗ്രസ് ആരോപിച്ചു.
പരപ്പ ടൗണിലെ കണ്ണായ ഭൂമി സിപിഐ കാരനായ പാർട്ടി അനുഭാവിക്ക് ഹോട്ടൽ നടത്താൻ അനുവദിച്ച സർക്കാർ നടപടിയിൽ വൻക്രമക്കേടെന്ന് കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം പ്രസിഡണ്ട് ഉമേശൻ വേളൂർ ആരോപിച്ചു . ഭാവിയിൽ ടൗണിലെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട ലക്ഷങ്ങൾ വിലമതിക്കുന്ന കണ്ണായ ഭൂമിയാണ് യാതൊരു നടപടിക്രമവും പാലിക്കാതെ നൽകിയിട്ടുള്ളത്. ഭൂമി അനുവദിച്ച നടപടി അടിയന്തിരമായി റദ്ദാക്കണമെന്നും വൻ അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ 25ന് പരപ്പ വില്ലേജ് ഓഫീസ് ഉപരോധം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

No comments