Breaking News

പരപ്പയിൽ അനുവദിച്ച ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസ് മാർച്ച് 1ന് മന്ത്രി ഏ.കെ ബാലൻ നാടിന് സമർപ്പിക്കും മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷനാവും. സംഘാടക സമിതി രൂപീകരിച്ചു





വെള്ളരിക്കുണ്ട്: പരപ്പയിൽ പുതുതായി അനുവദിച്ച ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസ് മാർച്ച് ഒന്നിന് രാവിലെ 10ന് മന്ത്രി എ.കെ ബാലൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷനാകും. ഉദ്ഘാടന പരിപാടി വിജയകരമാക്കാൻ സംഘാടകസമിതി രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷയായി. ബിഡിഒ സതീശൻ, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ, ഒക്ലാവ് കൃഷ്ണൻ, എം.വി കൃഷ്ണൻ, എ.ആർ രാജു, കെ.പി ബാലകൃഷ്ണൻ, വി ബാലകൃഷ്ണൻ, കെ പ്രമോദ്, കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു. കെ.വി രാഘവൻ സ്വാഗതവും ടി ബാബു നന്ദിയും പറഞ്ഞു. ഭാരവാഹികൾ : എം ലക്ഷ്മി (ചെയർമാൻ), കെ ഭൂപേഷ് (വൈസ് ചെയർമാൻ), എസ് സജു (കൺവീനർ), ടി ബാബു (ജോയിന്റ് കൺവീനർ)

No comments