Breaking News

പരപ്പ ടൗണിലെ റവന്യൂ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകാനുള്ള നീക്കത്തിൽ നിന്ന് അധികാരികൾ പിന്തിരിയണം: ഡി വൈ എഫ് ഐ


 



പരപ്പ ടൗണിലെ റവന്യൂഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചു നൽകാനുള്ള നീക്കത്തിൽ നിന്നും അധികാരികൾ പിന്തിരിയണമെന്ന് ഡി വൈ എഫ് ഐ പരപ്പ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. പരപ്പ ടൗണിൽ പുതുതായി പണി കഴിപ്പിച്ച വില്ലേജ് ഓഫീസ് കെട്ടിടത്തിനോട് ചേർന്നുള്ള 52.5 ച. മീ. റവന്യൂ ഭൂമിയാണ് വ്യാപാരാവശ്യത്തിന് സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് നൽകുന്നത്. ഇതിനു പിന്നിലെ ഉന്നതഉദ്യോഗസ്ഥ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്നും ഭൂമി നൽകാനുള്ള നീക്കത്തിൽ നിന്നും പിന്തിരിയണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.
കൺവെൻഷൻ ബ്ലോക്ക് സെക്രട്ടറി കെ എം വിനോദ് ഉദ്ഘാടനം ചെയ്തു. അമൽ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. സി രതീഷ്, സ്വപ്ന അനിൽ,രമ്യ. കെ എന്നിവർ സംസാരിച്ചു. ഗിരീഷ് കാരാട്ട് സ്വാഗതം പറഞ്ഞു.

No comments