Breaking News

പഞ്ചായത്ത് സ്റ്റേഡിയം നവീകരണത്തിന് 6 ലക്ഷം,കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മാണത്തിന് 5 ലക്ഷം; ജനപ്രിയ പ്രഖ്യാപനങ്ങളുമായി ചെറുപുഴ ഗ്രാമപഞ്ചായത്ത് ബജറ്റ്


 


ചെറുപുഴ: സമസ്ത മേഖലകളിലും വികസനം ലക്ഷ്യമിട്ട് ചെറുപുഴ പഞ്ചായത്തിന്റെ ജനപ്രിയ ബജറ്റ്.40,00,87,083 കോടി രൂപ വരവും 39,43,79,972 കോടി രൂപ ചെലവും 57,07,111 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ്‌ റെജി പുളിക്കൽ അവതരിപ്പിച്ചു.


ലൈഫ് ഭവന നിർമാണത്തിനായി 2.772 കോടി രൂപയും തൊഴിലുറപ്പ് പദ്ധതിക്കായി 16 കോടിയും കാർഷിക മേഖലയിൽ പദ്ധതി ചെലവിനായി 2790800 രൂപയും വകയിരുത്തി. പഞ്ചായത്ത്‌ മിനി സ്റ്റേഡിയം നവീകരണത്തിന് 6 ലക്ഷം രൂപയും, കുട്ടികളുടെ പാർക്ക്‌ നിർമിക്കാനായി 5 ലക്ഷം രൂപയും നീക്കിവെച്ചു.
റോഡ് അനുബന്ധ പ്രവർത്തനങ്ങൾക്കായി 2 കോടിയും, സ്പോർട്സ് ക്ലബ്ബുകൾക്ക് കിറ്റ് വിതരണം, പാലിയേറ്റിവ് കെയർ, പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങൾക്കായുള്ള പദ്ധതികൾ, വയോജന ക്ഷേമം, ഭിന്നശേഷിക്കാർക്കായുള്ള ക്ഷേമ പദ്ധതികൾ, ക്ലീൻ ചെറുപുഴ പദ്ധതി, ഗ്രന്ഥാലയങ്ങൾക്ക് അലമാര നൽകൽ,മൃഗ സംരക്ഷണ-ജലസേചന പദ്ധതികൾ, തെരുവ് വിളക്ക് പരിപാലനം, ആശുപത്രികൾക്കും ഡിസ്പെൻസറികൾക്കും മരുന്ന് വാങ്ങൽ തുടങ്ങി എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്.


പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എഫ് അലക്‌സാണ്ടർ,സെക്രട്ടറി എം പി ബാബുരാജ്, കെ കെ ജോയ്, എം ബാലകൃഷ്ണൻ,ഷാന്റി കലാധരൻ,കെ എം ഷാജി, മാത്യു കാരിത്താങ്കൽ,സിബി എം തോമസ്, കെ ഡി പ്രവീൺ, ജോയ്സി ഷാജി, കെ പി ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.

No comments