Breaking News

ശുചിത്വ സംസ്ക്കാരം കുട്ടികളിലൂടെ.. കളക്ടേർസ് @ സ്ക്കൂൾ പദ്ധതിക്ക് പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി


 


പരപ്പ: പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കളക്ട്ടേഴ്‌സ് @സ്കൂൾ പദ്ധതി ആരംഭിച്ചു.
അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് തുടർ പ്രവർത്തനങ്ങൾ നടത്തുവാൻ പ്രാപ്തരാക്കുന്ന തരത്തിൽ എത്തിക്കുന്ന എന്ന ലക്ഷ്യം മുൻനിർത്തിയാണ് കളക്ടേർസ് @ സ്ക്കൂൾ എന്ന പദ്ധതി ശുചിത്വ മിഷൻ്റെ സഹകരണത്തോടെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയത്. ചിറ്റാരിക്കാൽ, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ഉപജില്ലകൾ ഉൾപ്പെടുത്തും ബ്ലോക്ക് പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളിലെ 72 എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ പഞ്ചായത്തിലെ ഹരിത കർമ്മ സേനക്ക് കൈമാറും.


പരപ്പ ഗവ.ഹയർ സെക്കഡറി സ്കൂളിൽ വച്ചു നടന്ന പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ കെ.ഭൂപേഷ് ഉത്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.എച്ച് അബ്‌ദുൾ നാസർ , സുരേഷ് കൊക്കാട്ട് , പ്രസന്നകുമാരി,ജോർജ്, ദാമോധരൻ കൊടക്കൽ , സി.നാരായണൻ, എന്നിവർ സംസാരിച്ചു. ബിഡിഒ എം.വി സതീശൻ സ്വാഗതവും സ്റ്റാഫ്‌ ജോയിന്റ് സെക്രട്ടറി ശ്രീധരൻ നന്ദിയും പറഞ്ഞു

No comments