Breaking News

പൂരക്കളി അക്കാഡമിക്ക് പയ്യന്നൂരിൽ ആസ്ഥാന മന്ദിരമുയരും ശിലാസ്ഥാപനം 13 ന്


പയ്യന്നൂര്‍: സാംസ്കാരിക വകുപ്പിന് കീഴിലുള്ള കേരള പൂരക്കളി അക്കാഡമിക്ക് പയ്യന്നൂരില്‍ ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നു. ശിലാസ്ഥാപനം ശനിയാഴ്ച വൈകിട്ട് മൂന്നിന് സി. കൃഷ്ണന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ മന്ത്രി എ.കെ. ബാലന്‍ നിര്‍വ്വഹിക്കും. വെള്ളൂര്‍ കുടക്കത്ത് കൊട്ടണച്ചേരി ദേവസ്വം സൗജന്യമായി നല്‍കിയ 50 സെന്റ് സ്ഥലത്ത് സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി രൂപ ചെലവിലാണ് ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നത്.

പൂരക്കളിയുടെയും മറത്തുകളിയുടെയും സമഗ്ര പഠനവും പരിശീലനവും പ്രദര്‍ശനവും വ്യാപനവും അനുബന്ധ പരിപാടികളുമാണ് ആസ്ഥാനമന്ദിരം കൊണ്ട് ലക്ഷ്യമിടുന്നത്.


വിപുലമായ ലൈബ്രറി, മ്യൂസിയം, സംസ്കൃത പഠന സൗകര്യം, പൂരക്കളി സംഗീതം, അനുബന്ധ കലാ-സാംസ്കാരിക പഠനവും പരിശീലനവും, യോഗ, കളരി പഠന കേന്ദ്രം തുടങ്ങിയവ മന്ദിരത്തില്‍ ഉണ്ടാകും.

No comments