പൊട്ടൻ തെയ്യത്തിൻ്റെ തോറ്റം രചിച്ച കൂർമ്മൽ എഴുത്തച്ഛൻ്റെ ജീവിതം ഡോക്യുമെൻ്ററിയാവുന്നു വെള്ളിക്കോത്തും പരിസരത്തും ചിത്രീകരണം പുരോഗമിക്കുന്നു
വെള്ളിക്കോത്ത്: വടക്കന്‍ കേരളത്തിലെ പ്രധാന തെയ്യങ്ങളില്‍ ഒന്നായ പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തിനെ ക്രമപ്പെടുത്തിയെടുത്ത വ്യക്തിയായ കൂര്‍മ്മല്‍ എഴുത്തച്ഛന്റെ
ജീവിതചരിത്രമടങ്ങിയ ഡോക്യുമെന്ററി ചിത്രീകരണം പുരോഗമിക്കുന്നു. പണിക്കര്‍
വീട് ക്രിയേഷന്‍സാണ് ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യകാലത്താണ് എഴുത്തച്ഛന്‍ ജീവിച്ചിരുന്നത് എന്നു വിശ്വസിക്കപ്പെടുന്നു. അജാനൂരില്‍ കൂര്‍മ്മല്‍ തറവാട്ടിലാണ് ഇദ്ദേഹം ജനിച്ചത്. വടക്കന്‍ കേരളത്തിലെ പ്രധാന തെയ്യങ്ങളില്‍ ഒന്നായ പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തിനെ ക്രമപ്പെടുത്തിയെടുത്ത വ്യക്തിയായ കൂര്‍മ്മല്‍ എഴുത്തച്ഛന്റെ ചരിത്രമടങ്ങിയ ഡോക്യുമെന്ററിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. പണിക്കര്‍ വീട് ക്രിയേഷന്‍സാണ് ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത്. അടോട്ട് പണിക്കർ വീട് തറവാട് കേന്ദ്രീകരിച്ച് കൂര്‍മ്മല്‍ എഴുത്തച്ഛന്റെ ജീവിതവും സാമൂഹ്യപ്രസക്തിയും നവോത്ഥാനപ്രവര്‍ത്തനവും പറയുന്ന ഡോക്യുമെന്ററിയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത് മുരളി മഡിയനാണ്. ഹരിപ്രസാദ് ക്യാമറ കൈകാര്യം ചെയ്യുന്നു. പ്രസാദ് വെളളിക്കോത്താണ് കലാസംവിധായകൻ. ആര്യ പാടിക്കാനം , വി.പി ഷിജു അടോട്ട് , കെ.വി. മധു, ചന്ദ്രന്‍ കണ്ടത്തില്‍, എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു.
വത്സൻ പിലിക്കോടാണ് ഡോക്യുമെന്ററിയുടെ സ്വിച്ച്ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.
കൂര്‍മ്മല്‍ തറവാട് കാരണവര്‍ ദിവാകരന്‍, വിജയന്‍, പൊക്ലന്‍ അടോട്ട്, ഡോ.നാരായണന്‍ പളളിക്കാപ്പില്‍, പ്രശാന്ത് അടോട്ട്, കെ.ടി കരുണന്‍,എന്‍.വി പവിത്രന്‍, സി.കെ ജനാര്‍ദ്ദന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

No comments