ആദ്യ ശമ്പളം ജീവകാരുണ്യ പ്രവർത്തനത്തിന് നൽകി മാതൃകയായി വെസ്റ്റ്എളേരിയിലെ ജനപ്രതിനിധി
നർക്കിലക്കാട്: വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ നർക്കിലക്കാട് പന്ത്രണ്ടാം വാർഡ് മെമ്പർ ബിന്ദു മുരളീധരൻ ആദ്യമായി ലഭിച്ച ഓണറേറിയത്തിൽ നിന്ന് 5000 രൂപ ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റി വച്ചത്. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്ന നർക്കിലക്കാട് പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിക്കാണ് മെമ്പർ തുക നൽകിയത്. സൊസൈറ്റിയുടെ പ്രവർത്തനം നേരിട്ട് കണ്ട് അനുഭവമുള്ള മെമ്പർ അവരുടെ പ്രവർത്തനത്തിന് മുതൽക്കൂട്ടാകുവാനായി തൻ്റെതായ സംഭാവന നൽകിയത്. നർക്കിലക്കാട് വച്ച് സൊസൈറ്റിക്കു വേണ്ടി പ്രതീക്ഷയുടെ ട്രഷറർ വിൻസെന്റ് തുക ഏറ്റുവാങ്ങി.

No comments