Breaking News

കേരളത്തിൽ കോവിഡ് ആർ ടി പി സി ആർ നിരക്ക് വർധിപ്പിച്ചു


തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് 1500 ല്‍ നിന്ന് 1700 രൂപയാക്കി. തുടക്കത്തില്‍ 2750 രൂപയായിരുന്ന പി സി ആര്‍ പരിശോധന നിരക്ക് നാല് തവണയായി കുറച്ചാണ് 1500 രൂപയായത്. ഈ നിരക്ക് പ്രായോഗികമല്ലെന്ന് കാട്ടി സ്വകാര്യ ലാബുകള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് 200 രൂപ കൂട്ടി ഉത്തരവിറങ്ങിയത്. ആന്‍റിജൻ പരിശോധന നിരക്ക് 300 രൂപയായി തുടരും.


എന്നാൽ, ജീവിത ശൈലി രോഗങ്ങൾ ഉള്ളവർ നിർബന്ധമായും കോവിഡ് വാക്സീൻ സ്വീകരിക്കണമെന്ന് ഐ സി എം ആർ നിർദേശം നല്‍കി. ഇത്തരക്കാരിൽ കോവിഡ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. അതിനാൽ ഇവർ വാക്സീൻ എടുക്കാൻ വിമുഖത കാണിക്കരുത്. കോവിഡ് വന്ന് പോയവരും വാക്സീൻ സ്വീകരിക്കണമെന്നാണ് ഐ സി എം ആർ നിർദേശിച്ചു. 24 ദിവസത്തിനുള്ളിൽ 60 ലക്ഷം പേർ വാക്സീൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.

No comments