Breaking News

ഇനിയും മുന്നോട്ട് വികസന പത്രിക പ്രകാശനം ചെയ്തു


കാസർഗോഡ്:    മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച 'ഇനിയും മുന്നോട്ട്' വികസനപത്രിക അദാലത്ത് വേദിയില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം. രാജഗോപാലന്‍ എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു.

അദാലത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും ജില്ലയുടെ അഞ്ചു വര്‍ഷത്തെ വികസന കുതിപ്പിന്റെ വാര്‍ത്തകളും ചിത്രങ്ങളുമാണ് വികസനപത്രികയുടെ ഉള്ളടക്കം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, അസിസ്റ്റന്റ് എഡിറ്റര്‍ പി.പി. വിനീഷ്, സബ് എഡിറ്റര്‍ ആഖിന്‍ മരിയ, ദീക്ഷിത, ദില്‍ന, അനിത, ടി.കെ. കൃഷ്ണന്‍, സുനോജ് മാത്യു എന്നിവര്‍ സംബന്ധിച്ചു.

No comments