Breaking News

ഷാജഹാന്‍ ഐ.എ.എസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍


തിരുവനന്തപുരം : സംസ്ഥാന തിര‍ഞ്ഞെടുപ്പ് കമ്മീഷണറായി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ ഐ.എ.എസ് നിയമിതനായി.


നിലവില്‍പൊതുവിദ്യാഭ്യാസത്തിനു പുറമെ വഖഫ്, ന്യൂനപക്ഷക്ഷേമം, കായിക-യുവജനക്ഷേമം വകുപ്പുകളുടെ സെക്രട്ടറി സ്ഥാനവും വഹിക്കുന്നു.       ഉന്നത വിദ്യാഭ്യാസം – സാമൂഹിക നീതി, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സെക്രട്ടറി, പൊതുവിദ്യാഭ്യാസം, ലോട്ടറി, ഐ.റ്റി മിഷന്‍, തുടങ്ങിയവയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. മൂന്ന് വര്‍ഷം കൊല്ലം ജില്ലാ കളക്ടര്‍ ആയിരുന്നു. രാജ്യാന്തര ചലച്ചിത്രോത്സവം കോ-ഓര്‍ഡിനേറ്റ റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പഞ്ചായത്ത് - നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന വകുപ്പ് കമ്മീഷണര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി പദവികളിലിരിക്കെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്. പതിനേഴ് തിരഞ്ഞെടുപ്പുകളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകനായും പ്രവര്‍ത്തിച്ചു.

തിരുവനന്തപുരം സ്വദേശിയായ ഷാജഹാന്‍ ജേണലിസം - കമ്മ്യൂണിക്കേഷന്‍ മാസ്റ്റര്‍ ബിരുദവും മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവുമുണ്ട്. ഭാര്യ - എ നജ്മ, മക്കള്‍: എസ്. അനീസ്, ഡോ. സിബ, മരുമക്കള്‍. - ഡോ. എം.റ്റി. നിസാര്‍, ഡോ. ആല്‍ഫ.

No comments