പരപ്പ ബ്ലോക്കിൽ 'കൂട്ട്' ബോധവൽക്കരണ സെമിനാർ നടന്നു
പരപ്പ: വിധവകളായ സ്ത്രീകളുടെ സമഗ്ര ഉന്നമനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിൻ്റെയും വനിതാ ശിശു വികസന വകുപ്പ് വനിതാ സംരക്ഷണ ഓഫീസിൻ്റെ ജില്ലാതല വിധവ സെല്ലിൻ്റെയും നേതൃത്വത്തിൽ പരപ്പ ബ്ലോക്കിൽ സംഘടിപ്പിച്ച 'കൂട്ട്' ബോധവൽക്കരണ സെമിനാർ ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ്
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.വി.ചന്ദ്രൻ ശിശു വികസന പദ്ധതി ഓഫീസർ എം.കെ.ധന ലക്ഷമി.എം.കെ.ശോഭ കുമാരി കെ.ജി.ജിഷ.സി.ടി നന്ദി പറഞ്ഞു. എം.വി.സുനിത വനിതാ സംരക്ഷണ ഓഫിസർ സ്വാഗതം പറഞ്ഞു.
തുടർന്ന് ബോധവൽക്കരണ ക്ലാസ്സ് ഡോ. കാർമലി ജോൺ കൈകാര്യം ചെയ്തു

No comments