Breaking News

പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയില്‍ കോവിഡ് കോര്‍കമ്മറ്റി യോഗം ചേർന്നു യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ


പാണത്തൂർ: പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയില്‍ ചേർന്ന കോവിഡ് കോര്‍കമ്മറ്റി യോഗതീരുമാനങ്ങൾ ചുവടെ


1. പാണത്തൂര്‍ ടൗണില്‍ നിലവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് ഇളവ് വരുത്തി രാവിലെ 9 മണി മുതല്‍ 5 മണി വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ഓട്ടോ ടാക്സി ഓടിക്കാനും അനുമതി നല്‍കി.


2.പാണത്തൂര്‍ ടൗണിലെ മുഴുവന്‍ വ്യാപാരികളും  കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്  15/02/2021 ന് മുന്‍പായി വാങ്ങണം. അല്ലാത്ത വ്യാപാരികളുടെ കടകള്‍ തുറക്കാന്‍ അനുവാദമില്ല.


3.ഓട്ടോ - ടാക്സി , ഹെഡ് ലോഡ് വര്‍ക്കേര്‍ഴ്സ്  എന്നിവരോട് കോവിഡ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചു.


4. ജാഗ്രാതാ സമതി കര്‍ശനമാക്കാന്‍ തീരുമാനിച്ചു.


5.അന്യ സംസ്ഥാന തൊഴിലാളുകളുടെ സങ്കേതങ്ങള്‍ പരിശോധന നടത്താന്‍ പോലീസ് സഹായംതേടാന്‍ തീരുമാനിച്ചു.


6.വിവാഹ ചടങ്ങുകള്‍ ഗൃഹപ്രവേശനങ്ങള്‍ തുടങ്ങിയവയ്ക്ക് വാര്‍ഡ് ജാഗ്രതാ സമതികളുടെ അറിവോട് കൂടി മാത്രം അനുമതി നല്‍കുന്നതിന്  തീരുമാനിച്ചു.


7.ഞാറാഴ്ച പാണത്തൂര്‍ ടൗണ്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. 


8.പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങളിലെ വ്യാപാരികള്‍ ഫെബ്രുവരി 20നകം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം.

No comments