Breaking News

വിക്ടേഴ്‌സ് ചാനൽ ഫസ്റ്റ്ബെൽ താരങ്ങളായി നാട്ടക്കൽ എൽപി സ്കൂളിലെ കുട്ടികൾ



വെള്ളരിക്കുണ്ട്: ആനയും സിംഹവും തമ്മിൽ ഏറ്റുമുട്ടി ഒടുവിൽ സിംഹം വിജയിച്ചു. വിക്ടേഴ്‌സ് ചാനലിൽ നടക്കുന്ന ഫസ്റ്റ്ബെൽ രണ്ടാം തരം ഇംഗ്ലീഷ് ക്ലാസ്സിൽ ദി ജംഗിൾ ഫൈറ്റ് എന്ന യൂണിറ്റിലെ മൃഗങ്ങൾ തമ്മിലുള്ള പോരാട്ടത്തിന് രംഗഭാഷ്യമൊരുക്കിയാണ് നാട്ടക്കൽ എൽ പി സ്കൂളിലെ കുട്ടികൾ താരങ്ങളായത്. രണ്ടാം തരത്തിലെ ഏയ്ഞ്ചൽ മേരിയും സഹോദരൻ ക്രിസ്‌ജോണുമാണ്‌ ആനയും സിംഹവുമായി വേഷമിട്ട് നിഷ ടീച്ചറോടൊപ്പം കുട്ടികൾക്ക് മുന്നിലെത്തിയത്.ജിമ്മി ജോൺ സൗമ്യ ജിമ്മി ദമ്പതികളുടെ മക്കളാണ്
പാട്ടും കളിയും അഭിനയവുമെല്ലാം കോർത്തിണക്കി ഏറെ ഹൃദ്യമായി ഇംഗ്ലീഷ് ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്ന നിഷ ടീച്ചർക്കൊപ്പം എപ്പിസോഡിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് കുരുന്നുകൾ.പ്രധാന അധ്യാപിക വിജയകുമാരി കെ,
പി ടി എ പ്രസിഡന്റ്‌ അജയകുമാർ തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ച്ചവെച്ച കുരുന്നുകൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.ഇതേ വിദ്യാലയത്തിലെ അധ്യാപകനായ ഷൈജു ബിരിക്കുളം ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസ്സിൽ ഒന്നാം ക്ലാസ് ഇംഗ്ലീഷ് കൈകാര്യം ചെയ്ത് ശ്രദ്ധ നേടിയിരുന്നു.

No comments