തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ചു; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട്ടിൽ പടക്കനിർമ്മാണശാലയ്ക്ക് തീപിടിച്ച് വൻ അപകടം. അപകടത്തിൽ എട്ടു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കുള്ളതായും റിപ്പോർട്ടുണ്ട്. വിരുദുനഗറിലെ പടക്ക ഫാക്ടറിയിലാണ് തീപടിച്ചത്. സതൂരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.
അപകടത്തിൽ എട്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 14 ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം അപകടകാരണം വ്യക്തമല്ല. ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

No comments