കാഞ്ഞങ്ങാട് വിദ്യാഭ്യാഭ്യാസ ജില്ല ഊർജ്ജോത്സവ വിജയികളെ അനുമോദിച്ചു
കേരള പവർ ഡിപ്പാർട്ട്മെന്റിന് കീഴിൽ പ്രവർത്തിക്കുന്നഎനർജി മാനേജ്മെന്റ് സെന്റർ തിരുവനന്തപുരം നടത്തിയ വിവിധ ഊർജ്ജ സംരക്ഷണ മത്സരങ്ങളിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ സമ്മാനം കരസ്ഥമാക്കിയ കൂട്ടികളെ അനുമോദിച്ചു. ഹോസ്ദുർഗ് ബി.ആർ.സി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിയിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ മനോജ് കുമാർ വി.വി ഉദ്ഘാടനം നിർവ്വഹിച്ചു. ജി.വി.എച്ച് എസ് എസ് കാഞ്ഞങ്ങാട് സൗത്ത് വിദ്യാഭ്യാസ ജില്ലാ ഹോം എനർജി ചാമ്പ്യന്മാരായി തെരഞ്ഞെടുത്തു. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹോം എനർജി സർവ്വേ, ഊർജ്ജ സംരക്ഷണ പ്രൊജക്‌റ്റ് പ്രസന്റേഷൻ മത്സരം, ഷോർട്ട് വീഡിയോ മത്സരം, ഫോട്ടോഗ്രാഫി, കവിതാ രചന, ചിത്രരചന തുടങ്ങിയ വിവിധ മേഖലകളിൽ ഹൈസ്ക്കൂൾതലം വരെ മത്സരങ്ങൾ നടന്നിരുന്നു. ചടങ്ങിൽ എനർജി ക്ലബ്ബ് കാസർഗോഡ് ജില്ലാ കോർഡിനേറ്റർ വിടിവി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ മനോജ്കുമാർ വിവി കുട്ടികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു. ഹോസ്ദുർഗ് ബി.പി.ഒ ശ്രീ ഉണ്ണി രാജൻ ആശംസ അർപ്പിച്ചു സംസാരിച്ചു. എനർജി ക്ലബ്ബ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ജോ: കോർഡിനേറ്റർ പി.രാജഗോപാലൻസ്വാഗതവും കാസർഗോഡ് വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ പ്രശാന്ത് വി നന്ദിയും പറഞ്ഞു

No comments