Breaking News

ജില്ലാ വടംവലി മത്സരം മലയോരം തൂത്ത് വാരി പരപ്പ ജിഎച്ച്എസ്എസ് ജേതാക്കളായപ്പോൾ കോടോത്ത് സ്ക്കൂൾ രണ്ടാം സ്ഥാനവും വെള്ളരിക്കുണ്ട് സെൻ്റ്.ജുഡ്സ് മൂന്നാം സ്ഥാനവും നേടി


നീലേശ്വരം : ബങ്കളത്ത്  നടന്ന എട്ടാമത് ജില്ലാ ജൂനിയർ, സബ് ജൂനിയർ വടംവലി ചാംപ്യൻഷിപ്പിൽ 42 പോയിന്റോടെ പരപ്പ ജിഎച്ച്എസ്എസ് ജേതാക്കൾ.


26 പോയിന്റോടെ കോടോത്ത് ഡോ.അംബേദ്കർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ രണ്ടും 16 പോയിന്റുമായി വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി. മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത മൽസരങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം അനിൽ ബങ്കളം അധ്യക്ഷത വഹിച്ചു. വടംവലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഫ.പി.രഘുനാഥ് പതാക ഉയർത്തി.


കണ്ണൂർ സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം പ്രഫ.വി.കുട്ട്യൻ, ബങ്കളം കക്കാട്ട് ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ പി.യു.ചന്ദ്രശേഖരൻ, പിടിഎ പ്രസിഡന്റ് കെവി.മധു, കായികാധ്യാപിക പി.പി.തങ്കമണി, അസോസിയേഷൻ ജില്ലാ സെക്രട്ടറി ഹിറ്റ്ലർ ജോർജ് എന്നിവർ പ്രസംഗിച്ചു.


സമാപന സമ്മേളനം മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു സമ്മാനങ്ങൾ വിതരണം ചെയ്തു.  ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ വി വി മോഹനൻ ,ടി വി  കൃഷ്ണൻ, പി.വിജയൻ മാസ്റ്റർ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.സുനിൽകുമാർ, ട്രഷറർ  മന്മദൻ അമ്പലത്തറഎന്നിവർ പ്രസംഗിച്ചു. കായികാധ്യാപിക ടി.ആർ.പ്രീതിമോൾ നന്ദി പറഞ്ഞു.

ബന്തടുക്ക ഹയർ സെക്കൻഡറി സ്കൂൾ 14 , കക്കാട്ട് ഹയർ സെക്കൻഡറി സ്കൂൾ , കുണ്ടംകുഴി ഹയർ സെക്കൻഡറി സ്കൂൾ എട്ടു വീതം പോയിൻറുകൾ നേടി.മനോജ് നഗർ കീക്കാനം നാല്  പോയൻ്റ് നേടി .

വിവിധ കാറ്റഗറികളിയായി മുപ്പതോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. രതീഷ് വെള്ളച്ചാൽ ,മനോജ് അമ്പലത്തറ , കൃപേഷ് മാവുങ്കാൽ , ബാബു കോട്ടപ്പാറ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു .

No comments