വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ ഫെബ്രു.13ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ നാടിന് സമർപ്പിക്കും
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിൽ പുതുതായി നിർമ്മിച്ച മിനി സിവിൽ സ്റ്റേഷൻ ഫെബ്രു: 13 ശനിയാഴ്ച രാവിലെ 9.30ന് എം രാജഗോപാലൻ എംഎൽഎയുടെ അധ്യക്ഷതയിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.ഉദ്ഘാടന പരിപാടിയുടെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. വ്യാപാരഭവനിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷയായി. കാസർകോട് ആർഡിഒ പി ഷാജു , ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ്, എം കുമാരൻ, ടി പി തമ്പാൻ, സി പി ബാബു, പി വി ചന്ദ്രൻ, കെ എസ് കുര്യാക്കോസ്, സി ദാമോദരൻ, സണ്ണി മങ്കയം, പി വി രവി എന്നിവർ സംസാരിച്ചു. തഹസിൽദാർ പി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ : എം ലക്ഷ്മി (ചെയർമാൻ), രാജു കട്ടക്കയം (വർക്കിങ് ചെയർമാൻ), പി കുഞ്ഞിക്കണ്ണൻ (കൺവീനർ)

No comments