അധ്യാപകരുടെയും ജീവനക്കാരുടെയും പ്രദേശിക കാൽനട ജാഥകൾ സമാപിച്ചു
കാലിച്ചാനടുക്കം: ജീവനക്കാരുടേയും അധ്യാപകരുടേയും കാൽ നട ജാഥയ്ക്ക് സമാപനം.
ഇടതു സർക്കാറിൻ്റെ ജനപക്ഷ നയങ്ങൾക്ക് കരുത്ത് പകരുക, കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി അധ്യാപകരുടേയും, ജീവനക്കാരുടേയും നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽനട ജാഥകൾ സമാപിച്ചു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് & ടീച്ചേർസ്, അധ്യാപക സർവ്വീസ് സംഘടനാ സമരസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ജാഥയുടെ ഭാഗമായാണ് ജില്ലയിൽ ജാഥകൾ സംഘടിപ്പിച്ചത്.അഞ്ച് മേഖലകളിലായി 15 ജാഥകളാണ് സംഘടിപ്പിച്ചത്.
എം.ഇ.ചന്ദ്രാഗതൻ, വി.കെ ബാലാമണി, വിനയൻ കല്ലത്ത്, സത്യൻ മാടക്കാൽ, കെ വി രമേശൻ, പി.വി.മഹേഷ് കുമാർ, എം.കെ കുഞ്ഞികൃഷ്ണൻ, കെ.വി.ഭാസ്ക്കരൻ, വി.കെ കരുണാകരൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻ്റ് ടീച്ചേഴ്സ് അധ്യാപക സർവ്വീസ് സംഘടന സമരസമിതി നേതൃത്വത്തിൽ കാലിച്ചാനടുക്കത്ത് നിന്ന് ആരംഭിച്ച കാൽനട ജാഥ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ സമാപിച്ചു.

No comments