Breaking News

വെള്ളരിക്കുണ്ടിൽ തെരുവ് നായ ശല്യം രൂക്ഷം പരിഹാരം വേണമെന്ന് ഗ്രാമസഭയിൽ ആവശ്യമുയർന്നു

\



വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടും പരിസരത്തും തെരുവ് നായ ശല്യം വർദ്ധിച്ച് വരികയാണ്. കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാവുകയാണ് തെരുവ് നായക്കൂട്ടങ്ങൾ. പലപ്പോഴും യാത്രക്കാരെ അക്രമിക്കുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. നായ്ക്കൾ വാഹനത്തിന് മുന്നിൽ പെടാതിരിക്കാൻ ഡ്രൈവർമാർ പെടാപ്പാട് പെടുകയാണ്. രാവിലെ മുതൽ പത്തിലധികം തെരുവ് നായ്ക്കൾ വെള്ളരിക്കുണ്ട് ടൗണിൽ അലഞ്ഞ് തിരിയാൻ തുടങ്ങും. രൂക്ഷമായ തെരുവ് നായ ശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് പതിനഞ്ചാം വാർഡ് (കല്ലഞ്ചിറ) ഗ്രാമസഭ യോഗത്തിൽ ശക്തമായ ആവശ്യം ഉയർന്നു. ഗ്രാമസഭാഗം സണ്ണി മങ്കയമാണ് ആവശ്യം ഉയർത്തിയത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം ഗ്രാമസഭ ഉൽഘാടനം ചെയ്‌തു. വാർഡ് മെമ്പർ എം രാധമണി അധ്യക്ഷയായി. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ബിനു കെ ആർ,അബ്ദുൽ കാദർ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ സുജിത്ത് സ്വാഗതം പറഞ്ഞു.

No comments