കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമം; വെള്ളരിക്കുണ്ടില്‍ ബോധവത്കരണ സെമിനാര്‍ നടത്തി
വെള്ളരിക്കുണ്ട് :കാസര്‍കോട് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും കെ. ആര്‍. എം. യു. ജില്ലാ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് എതിരായുള്ള അതിക്രങ്ങളും നിയമ സംരക്ഷണവും എന്ന വിഷയത്തില്‍ ബോധവല്‍കരണ സെമിനാര്‍ സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ സംസ്ഥാന ബാലാവകാശ കംമീഷന്‍ അംഗം അഡ്വ. പി. പി. ശ്യാമള ദേവി ഉല്‍ഘാടനം ചെയ്തു ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു.
ചൈല്‍ഡ് വെല്‍ഫെയര്‍ ജില്ലാ കമ്മറ്റി അംഗം അഡ്വ. പി. പി. മണിയമ്മ. ജുവനൈല്‍ ജസ്റ്റിസ് അംഗം അഡ്വ. ബി. മോഹന്‍ കുമാര്‍. ചൈല്‍ഡ് വെല്‍ഫെയര്‍ ജില്ലാ കമ്മറ്റി അംഗം അഡ്വ . പി. രജിത. അഡ്വ. എ. കെ. പ്രിയ. ചൈല്‍ഡ് ലൈന്‍ ജില്ലാ കോഡിനേറ്റര്‍ അനീഷ് ജോസ്. കെ. ആര്‍. എം. യു. ജില്ലാ കമ്മറ്റി പ്രസിഡന്റ് ടി. കെ. നാരായണന്‍. എന്നിവര്‍ പ്രസംഗിച്ചു.ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അംഗം അഡ്വ. എം. ആര്‍. ശിവ പ്രസാദ് സ്വാഗതവും. പഞ്ചായത്ത് സെക്ട്ടറി കെ. റാഷിദ് നന്ദിയും പറഞ്ഞു

No comments