Breaking News

പരപ്പയിൽ ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസ് അനുവദിക്കാൻ മന്ത്രിസഭ തീരുമാനം

പരപ്പ: അടിസ്ഥാന ജനവിഭാഗം തിങ്ങിപാർക്കുന്ന ജില്ലയുടെ മലയോര മേഖല കേന്ദ്രീകരിച്ച് ഒരു ട്രൈബൽ ഓഫീസ് അനുവദിക്കണമെന്ന ദീർഘകാലത്തെ ആവശ്യമാണ് ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. മലയോര മേഖലയിൽ നിന്നുൾപ്പടെയുള്ളവർ ട്രൈബൽ ഓഫീസുമായി ബന്ധപ്പെടാൻ കിലോമീറ്ററുകൾ സഞ്ചരിച്ച് കാസർഗോഡേക്ക് എത്തണമായിരുന്നു. പരപ്പയിൽ ഓഫീസ് അനുവദിച്ചതോടെ മലയോര ജനതയ്ക്ക്  വലിയൊരു ആശ്വാസമായി മാറും.

No comments