ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ പട്ടയവിതരണം റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു
കാസർകോട്: കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പട്ടയ വിതരണം റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്തു.
ദീര്‍ഘകാലമായി സ്വന്തം ഭൂമിയുടെ അവകാശത്തിനായി കാത്തിരുന്ന ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ 58 പേര്‍ക്കു കൂടി പട്ടയം നൽകി. ഇത് ആരുടേയും ഔദാര്യമല്ലെന്നും അവകാശമായി കാണണമെന്നും മന്ത്രി പറഞ്ഞു. കളക്‌ടർ ഡോ.ഡി സജിത്ത് ബാബു ഐഎഎസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ അധ്യക്ഷനായി.

No comments