ഐ.എൻ.ടി യു.സി ജില്ല നേതൃസംഗമം കാഞ്ഞങ്ങാട് ശ്രമിക്ഭവനിൽ നടന്നു
കാഞ്ഞങ്ങാട്: രാജ്യത്ത് കോൺഗ്രസ് എന്ന മഹാ പ്രസ്ഥാനം ഇല്ലാതായാൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നതും ദുരിതമനുവിക്കുകയും ചെയ്യുക രാജ്യത്തെ തൊഴിലാളികളായിരിക്കുമെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡണ്ട് ആർ.ചന്ദ്രശേഖരൻ പറഞ്ഞു. കാഞ്ഞങ്ങാട്ട് നടന്ന ഐ.എൻ.ടി.യു.സി.ജില്ല നേതൃയോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് പ്രസ്ഥാനം ഇല്ലെങ്കിൽ ഐ.എൻ.ടി യു.സി. ഈ രാജ്യത്ത് ഉണ്ടാവില്ല. ബി.ജെ.പി. ഗവൺമെന്റ് പൊതുമേഖലാസ്ഥാപനങ്ങളെ വിറ്റു തുലക്കുകയാണ്, കോൺഗ്രസ് ഉണ്ടാക്കിവെച്ച രാജ്യത്തിന്റെ അടിത്തറ നശിപ്പിക്കുകയാണ് ബി.ജെ.പി.സർക്കാർ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഐ.എൻ.ടി.യു.സി.ജില്ല പ്രസിഡണ്ട് പി.ജി. ദേവ് അദ്ധ്യക്ഷം വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി എം.അസിനാർ, കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഡി.വി.ബാലകൃഷ്ണൻ, ഐ.എൻ.ടി യു.സി.ജില്ല ഭാരവാഹികളായ ടി.വി.കുഞ്ഞിരാമൻ,തോമസ് സെബാസ്റ്റ്യൻ,ലത സതീഷ്,സി.വി.രമേശ്, പി.സി.തോമസ്,ആർ.വിജയ കുമാർ, ടി.കെ നാരായണൻ,എ.ഷാഹൂൽ ഹമീദ്,നാരായണൻ കാട്ടുകുളങ്ങര,ടി.ചന്ദ്രശേഖരൻ,ഉമേശൻ അണങ്കൂർ,സത്യൻ സി.ഉപ്പള,സി.ഒ.സജി,സി.ജി. ടോണി, കെ.വി.ദാമോദരൻ,സമീറ ഖാദർ, വി.കെ. കുഞ്ഞിരാമൻ, പി.വി. ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ വെച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ഐ.എൻ.ടി.യു.സി. നേതാക്കളായ ടി.കെ.നാരായണൻ കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോസ് കുത്തിയതോട്ടിൽ, സി.രേഖ,കള്ളാർ പഞ്ചായത്ത് അംഗം വനജ ഐത്തു തുടങ്ങിയവരെ സംസ്ഥാന പ്രസിഡണ്ട് ആദരിച്ചു.

No comments