Breaking News

ചിറ്റാരിക്കാൽ ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി ദശവാർഷിക നിറവിൽ


ചിറ്റാരിക്കാൽ: ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും പൊതുപ്രവർത്തകരും ഗ്രന്ഥശാലാ പ്രവർത്തകരുമായിരുന്ന എൻ.ശ്രീധരൻ, മാത്യു മാഞ്ഞൂർ എന്നിവരുടെ അനുസ്മരണവും ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത് നിർവഹിച്ചു. ചടങ്ങിൽ ഗ്രന്ഥശാലാ പ്രസിഡന്റ് പി.വി.പുരുഷോത്തമൻ അധ്യക്ഷനായി. കോവിഡ് കാലത്ത് മികച്ച രീതിയിൽ സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തിയ ഡിവൈഎഫ്ഐ ചിറ്റാരിക്കാൽ മേഖലാ കമ്മറ്റിയേയും, യുവജന വോളന്റിയർമാരേയും ലിംകാ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ ആയന്നൂരിലെ ടി.ബി. ബിബിൻ എന്നിവരേയും  ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.

ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.ഗോവിന്ദൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.വി.കൃഷ്ണൻ, പഞ്ചായത്ത് നേതൃസമിതി കൺവീനർ കെ.വി.രവി, കൊല്ലാട ഇഎംഎസ് പഠനകേന്ദ്രം പ്രസിഡന്റ് എൻ.വി.ശിവദാസൻ,  പി.ഡി.വിനോദ് എന്നിവർ പ്രസംഗിച്ചു. യുവജന വേദി കൺവീനർ സ്‌നേഹ വിനോദ് സ്വാഗതവും ഗ്രന്ഥശാലാ സെക്രട്ടറി സി.ടി.പ്രശാന്ത് നന്ദിയും പറഞ്ഞു.

No comments