ഇരിയയിൽ വീട് നിർമ്മാണത്തിനിടെ സൺഷേഡ് തകർന്ന് വീണ് ഒരാൾ മരിച്ചു
ഇരിയ കാട്ടുമാടം സായിഗ്രാമത്തിന് സമീപം നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് തൊഴിലാളി മരിച്ചു. രാജപുരം ചുള്ളിക്കര സ്വദേശി മോഹനനാണ് (35) മരിച്ചത്. കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ദാരുണമായ സംഭവം.
അപകടം നടന്നയുടൻ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു രണ്ടുപേരെ പെട്ടെന്നു രക്ഷപ്പെടു ത്താനായെങ്കിലും ഒരാൾ പൊട്ടിവീണ സൺ സൈഡിനടിയിലായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി വിവരമറിഞ്ഞ് കാഞ്ഞങ്ങാടു നിന്നു രണ്ടു യൂണിറ്റ് അഗ്നി രക്ഷാ സേനയെത്തുമ്പോഴേക്കും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇദ്ദേഹത്തെ പുറത്തെടുത്തു അപ്പോഴെക്കും മരണം സംഭവിച്ചു.
No comments