സംരംഭക മേഖലയിൽ വിജയം കൈവരിച്ച വനിതകളെ ആദരിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റ് വനിതാ വിംഗ്
ഭീമനടി: സംരംഭകരായി വിജയം വരിച്ച വനിതകളെ ആദരിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വനിതാ വിംഗ്. ഭീമനടി യൂണിറ്റിൽ സ്വന്തമായി സ്ഥാപനം നടത്തുന്ന 5 വനിതകളെയാണ് ചടങ്ങിൽ ആദരിച്ചത്. ഇതോടൊപ്പം പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഗിരിജ മോഹനനെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് യൂണിറ്റ് പ്രസിഡണ്ട് ലൗലി വർഗീസ് അധ്യക്ഷത വഹിച്ചു .യൂണിറ്റ് പ്രസിഡണ്ട് തോമസ് കാനാട്ട് ,ജനറൽ സെക്രട്ടറി ഡാജി ഓടയ്ക്കൽ പ്രസംഗിച്ചു. സീമ വിനോദ് സ്വാഗതവും മോളി മൈലക്കയൽ നന്ദിയും പറഞ്ഞു .

No comments