കാഞ്ഞങ്ങാടിൻ്റെ കാവൽക്കാരനാവാൻ ബൽരാജിൻ്റെ നഗര പര്യടനം
രാഷ്ട്രീയ പ്രവർത്തനത്തിനുപ്പുറം വിവിധമത -രാഷ്ടീയ -
സൗഹൃദ ബന്ധം ഏളിമയോടെ
കാത്തു സൂക്ഷിക്കുന്ന നേതാവാണ്. കാഞ്ഞങ്ങാടിൻ്റെ ജനകീയ മുഖത്തിൻ്റെ ഉടമയായ എൻ ഡി എ സ്ഥാനാർത്ഥി
എം ബൽരാജ്
കാഞ്ഞങ്ങാട് നഗരത്തിൽ തൻ്റെ രണ്ടാം ദിവസം പ്രചരണ തിരഞ്ഞെടുപ്പ്
ആരംഭിക്കുമ്പോൾ പതിവും കവിഞ്ഞ ആത്മവിശ്വാസിലാണ്. ആദ്യ സന്ദർശനത്തിന്
കോട്ടച്ചേരി മാർക്കറ്റിംഗ് സൊസൈറ്റിയിൽ എത്തിയ സ്ഥാനാർത്ഥിയെ ജീവനക്കാർ സ്വീകരിച്ചു തുടർന്ന് മെട്രോ ഹൈപ്പർ മാർക്കറ്റ് ,ഹൈ സിൽക്സ് , മലബാർ ഗോൾഡ് ,എബിസി സെയിൽസ് കോർപ്പറേഷൻ, അതിഞ്ഞാലിലെ ഡിജെ ഫർണിച്ചർ , നന്ദിലത്ത് ജി മാർട്ട്, ഈ പ്ലാനറ്റ് , മിനാർ ഗോൾഡ്, നാഷണൽ റേഡിയോ ഇലക്ട്രോണിക്സ്, കനറാ ബേങ്ക് , ഗണേഷ് ടെക്സ്റ്റൈൽസ്, ഗിരിജഗോൾഡ്, ഇമ്മാനുവൽ സിൽക്സ് ,സിറ്റി കോംപ്ലക്സ്, മാളുകൾ, ബാങ്കുകൾ
എന്നിവേണ്ട നഗരത്തിലെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും സന്ദർശനം നടത്തി വോട്ട് തേടി. ഓട്ടോ- ടാക്സി ഡ്രൈവർമാരെ നേരിൽ കണ്ടും. ബൽരാജിനെ പോലുള്ളവർ ജയിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ഡ്രൈവർമാരും അഭിപ്രായപ്പെട്ടു.
ഉച്ചകഴിഞ്ഞ് തിരദേശ പ്രദേശമായ അജാനൂർ കടപ്പുറം സന്ദർശനം നടത്തി .കഴിഞ്ഞ രണ്ടു നിമയ തിരഞ്ഞെടുപ്പ് ജയിച്ച് കയറിയ എംഎൽഎ
അജാനൂർ ഹാർബർ സ്ഥാപിക്കുമെന്ന് വാഗ്ദാനം നൽകി തൊഴിലാളികളെ കബളിപ്പിച്ചു. മൽസ്യതൊഴിലാളികള ഈ തവണ പറ്റിക്കാൻ കഴിയില്ലയെന്ന് ഭാരതത്തിൻ്റെ വികസന നായകൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പാർട്ടിക്ക്
മാത്രമോ ഇത്തവണ വോട്ട് ചെയ്യുമെന്ന് മത്സ്യത്തൊഴിലാളികൾ ഒന്നടങ്കം പറഞ്ഞു. മീനാപ്പീസ് കടപ്പുറം ,വടക്കകരമുക്ക് ,കാഞ്ഞങ്ങാട് കടപ്പുറം ,സുനാമി കോളനി എന്നിവിടങ്ങളിലും സ്ഥാനാർത്ഥി പര്യടനം നടത്തി.മണ്ഡലം വൈസ് പ്രസിഡൻറ് ഒ . ജയറാം , നഗരസഭാ കൗൺസിലർ എൻ അശോക് കുമാർ, ബി ജെ പി
കാഞ്ഞങ്ങാട് നോർത്ത് മുനിസിപ്പൽ പ്രസിഡണ്ട് എച്ച് ആർ ശ്രീധരൻ, കെ .പി ശശികുമാർ ,രമേശൻ കടപ്പുറം , ശരത്ത് മരക്കാപ്പ് , ജയേഷ് കാഞ്ഞങ്ങാട് , ഉണ്ണികൃഷ്ണൻ നെല്ലിക്കാട്
എന്നിവരും സ്ഥാനാർത്ഥിയെ അനുഗമിച്ചു.
No comments