Breaking News

മടിക്കൈയുടെ സ്നേഹ സ്വീകരണങ്ങളേറ്റു വാങ്ങി ഇ.ചന്ദ്രശേഖരൻ്റെ തെരഞ്ഞെടുപ്പ് പര്യടനം



കാഞ്ഞങ്ങാട്: ചരിത്രം ചുവപ്പിച്ച മടിക്കൈയ്യുടെ മണ്ണിൽ വികസനങ്ങൾ എണ്ണിപ്പറഞ്ഞ് ഇ ചന്ദ്രശേഖരൻ.
എല്‍ഡിഎഫ്‌ കാഞ്ഞങ്ങാട്‌ മണ്‌ഡലം സ്ഥാനാര്‍ത്ഥി ഇ ചന്ദ്രശേഖരന്റെ പര്യടനം ഇന്നലെ മടിക്കൈ പഞ്ചായത്തിലാണ് തുടക്കം കുറിച്ചത്‌. രാവിലെ കോട്ടപ്പാറയില്‍ നിന്ന്‌ പര്യടനം ആരംഭിച്ചു.. തുടര്‍ന്ന്‌ കുണ്ടേന കമ്മ്യൂണിറ്റി ഹാള്‍, ‌ പാട്യം ക്ലബ്ബ്‌ പരിസരം, പൂത്തക്കാല്‍, കാരക്കോട്ട്‌, പച്ചക്കുണ്ട്‌, ‌ കാഞ്ഞിരപ്പൊയില്‍, മലപ്പച്ചേരി, 3.30ന്‌ നാന്തന്‍കുഴി, എരിക്കുളം, കൂട്ടപ്പുന്ന, കക്കാട്ട്‌, കാനത്തുംമൂല,‌ അടുക്കത്ത്‌ പറമ്പ്‌, അടക്കാട്ട്‌ അമ്പലം പരിസരം എന്നീ സ്വീകരണങ്ങള്‍ക്ക്‌ ശേഷം ‌ കണ്ടംകുട്ടിച്ചാലില്‍ സമാപിച്ചു.വിവിധ കേന്ദ്രങ്ങളിൽ ബങ്കളം പി കുഞ്ഞികൃഷ്ണൻ, വി.കെ. രാജൻ, കെ.എസ്. കുര്യാക്കോസ്, പി. പ്രഭാകരൻ, എം രാജൻ, എം.നാരായണൻ എക്സ് എം.എൽ.എ,


എം അസിനാർ, ടി.കെ രവി, പി.വി പ്രസന്നകുമാരി, കെ.വി സുജാത, ജോൺ ഐമൻ, കൃഷ്ണൻ പനങ്കാവ്, പി.പി. രാജു, ശശീന്ദ്രൻ മടിക്കൈ , കെ.നാരായണൻ, കെ. ശാർങാധരൻ, എൻ. ബാലകൃഷ്ണൻ, സി.കെ ബാബുരാജ്, രാഘവൻ കൂലേരി, പി. പ്രകാശൻ എന്നിവർ സംസാരിച്ചു.

No comments