അന്നം പിടിച്ചുവച്ചത് മുഖ്യമന്ത്രി; ജനങ്ങൾക്ക് ആദ്യം കിറ്റ് നൽകിയത് ഞങ്ങൾ: രമേശ് ചെന്നിത്തല
മലപ്പുറം:മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്നം പിടിച്ചുവച്ചത് മുഖ്യമന്ത്രി ആണെന്നും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ വേണ്ടിയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത് എന്നും അദ്ദേഹം ആരോപിച്ചു. വാർത്താസമ്മേളനത്തിലാണ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ.
ഏപ്രിൽ മാസത്തെ പെൻഷൻ കൊടുക്കുന്നത് മനസ്സിലാവും. മെയ് മാസത്തിലെ പെൻഷൻ ഏപ്രിൽ മാസത്തിൽ കൊടുക്കുന്നത് എന്തിനാണ്? ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കേരളത്തിലെ ജനങ്ങൾക്ക് ആദ്യം കിറ്റ് കൊടുത്തത് ഞങ്ങളാണ്. സൗജന്യ അരി കൊടുത്തത് യുഡിഎഫാണ്. സൗജന്യ കിറ്റ് കൊടുക്കുന്നതിന് ഞങ്ങൾ എതിരല്ല. ആദ്യമായി ഓണക്കിറ്റ് നൽകിയത് ഉമ്മൻ ചാണ്ടി സർക്കാരാണ്. ഇവർ ആ ഓണക്കിറ്റ് നിർത്തിയവരാണ്. സൗജന്യ അരി കൊടുത്തത് ഞങ്ങളാണ്. അന്നം കൊടുക്കുന്ന കാര്യം ഞങ്ങളെ പഠിപ്പിക്കേണ്ട. ആദ്യം കേരളത്തിൽ അന്നം കൊടുത്തത് ഞങ്ങളാണ്.”- ചെന്നിത്തല പറഞ്ഞു.
No comments