Breaking News

ബാങ്ക് ഇടപാടുകൾ ഇന്ന് തന്നെ നടത്തിക്കോളൂ; നാളെ മുതൽ 7 ദിവസത്തേക്ക് ബാങ്കുകൾക്ക് അവധി


നിങ്ങൾക്ക് അടുത്ത ആഴ്ച ബാങ്കിൽ പോകണ്ട ആവശ്യമുണ്ടോ? അത്യാവശ്യ കാര്യമാണെങ്കിൽ നിങ്ങൾ അതിനായി ഇന്ന് തന്നെ ബാങ്കിൽ പോകുന്നതാണ് നല്ലത്. കാരണം തുടർച്ചയായ ബാങ്ക് അവധിയാണ് നാളെ മുതൽ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ അടുത്ത ആഴ്ച ബാങ്കിൽ പോയി നടത്താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇന്ന് തന്നെ നടത്തുകയോ അല്ലെങ്കിൽ നീട്ടി വയ്ക്കുകയോ ചെയ്യേണ്ടി വരും. മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെയുള്ള ദിവസങ്ങളിലാണ് രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് അവധി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ബി‌ഐ) ബാങ്ക് കലണ്ടർ അനുസരിച്ച് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഏഴ് ദിവസത്തെ അവധി ദിനങ്ങളാണുള്ളത്. മാർച്ച് 27 മുതൽ 29 വരെ മിക്കയിടങ്ങളിലും ബാങ്കുകൾ നാലാം ശനിയാഴ്ചയും ഹോളിയും കാരണം അടച്ചിടും. മാർച്ച് 27 നും ഏപ്രിൽ 4 നും ഇടയിൽ മാർച്ച് 30, ഏപ്രിൽ 3 എന്നീ ദിവസങ്ങളിൽ മാത്രമേ മിക്ക ഇടങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കുകയുള്ളൂ. എന്നാൽ പാട്നയിൽ മാർച്ച് 30നും ബാങ്കുകൾക്ക് അവധിയാണ്. 2021 സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായതിനാലാണ് മാർച്ച് 31ന് ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ ലഭിക്കാത്തത്.

ഏപ്രിൽ 2 ദുഖ: വെള്ളിയാഴ്ച്ചയും ബാങ്കുകൾക്ക് അവധിയാണ്. പിന്നീട് ഏപ്രിൽ മൂന്നിന് ബാങ്കുകൾ തുറക്കും. തുടർന്ന് ഏപ്രിൽ 4 ഞായറാഴ്ച്ച വീണ്ടും ബാങ്കുകൾക്ക് അവധിയാണ്.

No comments