ഓവുചാലില്ലാതെ ഭീമനടി -ചോയ്യംകോട് മെക്കാടം റോഡ് പ്രവർത്തി അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ
ഭീമനടി: അശാസ്ത്രിയമായ റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഭീമനടി -ചോയ്യംകോട് മെക്കാഡം ടാർ ചെയ്ത് വികസിപ്പിക്കുന്നതിൻ്റെ പ്രവർത്തി നടന്നു കൊണ്ടിരിയ്ക്കുകയാണ്. എന്നാൽ ടാറിംഗ് ചെയ്ത വശങ്ങളിൽ കോൺക്രീറ്റ് ചെയ്യുന്നതിന് പകരം മണ്ണിട്ട് മൂടുന്നതാണ് പ്രതിഷേധം ഉയരാൻ കാരണം. ഓവുചാൽ പോലും നിർമ്മിക്കാതെ ഇത്തരത്തിൽ ചെയ്താൽ ഒരു മഴപൊയ്താൽ മണ്ണ് ഒലിച്ചുപോകുമെന്ന് നാട്ടുകാർ പറയുന്നു. ഭീമനടി ടൗണിൽ പൊതുമരാമത്ത് ഓഫീസിന് മൂക്കിന് താഴെയാണ് ഇത്തരത്തിൽ അശാസ്ത്രീയ നിർമ്മാണം നടത്തുന്നതെന്നതാണ് വിരോധാഭാസം .
No comments